വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള റിസർവ് ബാങ്കിന്റെ പ്രത്യേക ഫോറെക്‌സ് സ്വാപ് പദ്ധതി പ്രഖ്യാപിച്ചതിലും നേരത്തേ നിർത്തുന്നു. പുതിയ എഫ്.സി.എൻ.ആർ. (ബി) അക്കൗണ്ട് നിക്ഷേപങ്ങൾ ഇളവുകളോടെ സ്വീകരിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 -ന് അവസാനിപ്പിക്കുകയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. നേരത്തേ സെപ്റ്റംബർ 30-വരെ സമയപരിധിയിലാണ് പദ്ധതി തുടങ്ങിയതെങ്കിലും വിദേശനാണയ നിക്ഷേപ വരവ് ഉയർന്നതോടെ നേരത്തേ നിർത്താൻ തീരുമാനിക്കുകയാണെന്ന് ആർ.ബി.ഐ. വ്യക്തമാക്കി. പുതുതായി സ്വീകരിച്ച നിക്ഷേപത്തിലെ ഫോറെക്‌സ് സ്വാപ് സെപ്റ്റംബർ 11-വരെ നടത്തുമെന്നും ആർ.ബി. ഐ. അറിയിച്ചിട്ടുണ്ട്. ആർ.ബി.ഐ. നടപടിയെ തുടർന്ന് ജൂൺ എട്ടുമുതൽ ഓഗസ്റ്റ് 13-വരെ ആകെ 5,684.6 കോടി ഡോളറിന്റെ നിക്ഷേപം ബാങ്കുകളിലെത്തി.

ഇതിൽ 5,230 കോടി ഡോളറും എഫ്.സി.എൻ.ആർ. (ബി) നിക്ഷേപങ്ങളാണ്. വാണിജ്യ ബാങ്കുകൾ വിദേശ വിപണിയിൽനിന്ന് വിദേശകറൻസിയിലെടുക്കുന്ന വായ്പകളിലൂടെ (ഒ.എഫ്.സി.ബി.) 280.5 കോടി ഡോളറും വിദേശത്തുനിന്നുള്ള വാണിജ്യ വായ്പകൾ വഴി 174.1 കോടി ഡോളറും ഇക്കാലത്തെത്തി. ഈ രണ്ടു വിഭാഗങ്ങളിലും ഇളവുകൾ ഡിസംബർ 31 വരെ തുടരുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് തിരിച്ചടി നേരിട്ട രൂപയെ രക്ഷിക്കാനും ഇന്ത്യയുടെ വിദേശനാണയ ശേഖരം പിടിച്ചുനിർത്താനുമായുള്ള ‘രക്ഷാനടപടി’കളുടെ ഭാഗമായാണ് ആർ.ബി. ഐ. പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് എഫ്.സി.എൻ.ആർ. (ബി) അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന ബാധ്യത സെപ്റ്റംബർ 30-വരെ റിസർവ് ബാങ്ക് വഹിക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.

ഫലത്തിൽ ബാങ്കുകൾക്കു ലഭിക്കുന്ന ഈ നേട്ടം പ്രവാസി നിക്ഷേപകരിലേക്കെത്തും. ഇളവുകളുടെ പശ്ചാത്തലത്തിൽ നിക്ഷേപം കൂടുതലായി ആകർഷിക്കുന്നതിന് ബാങ്കുകൾ പലിശനിരക്ക് 4.5 ശതമാനത്തിൽനിന്ന് 6.5 ശതമാനം വരെയായി ഉയർത്തുകയും ചെയ്തു. ഇതോടെ വിദേശ കറൻസിയിലുള്ള നിക്ഷേപ ഒഴുക്കുകൂടി. പദ്ധതിയുടെ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വേഗത്തിൽ കൂടുതൽ തുകയാണ് സമീപ ആഴ്ചകളിൽ നിക്ഷേപമായെത്തിയത്. മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ കാലയളവിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. എഫ്.സി.എൻ.ആർ. (ബി) വഴി സമാഹരിക്കുന്ന നിക്ഷേപത്തെ സി.ആർ.ആർ. എസ്.എൽ.ആർ. പരിധികളിൽനിന്ന് ആർ.ബി.ഐ. ഒഴിവാക്കിയിട്ടുണ്ട്. ഇതാണ് ബാങ്കുകൾക്കു നേട്ടമാകുക.

യൂറോ, ഡോളർ, പൗണ്ട്, യെൻ, ഓസ്‌ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ തുടങ്ങി വിദേശ കറൻസികൾ അക്കൗണ്ടിൽ നിക്ഷേപിക്കാം. ആ പണം വിദേശ കറൻസിയായി തന്നെ അക്കൗണ്ടിൽ കിടക്കും. പലിശയും ഇതേ കറൻസിയിലായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കം നിക്ഷേപിക്കുന്ന അതേ കറൻസിയിൽ തിരികെ ലഭിക്കും. അതിനാൽ രൂപയുടെ മൂല്യത്തകർച്ച നേട്ടത്തെ ബാധിക്കില്ല. ഇന്ത്യയിൽ ഈ നേട്ടത്തിന് നികുതി ബാധകമാവില്ല. നിക്ഷേപം നടത്തുന്ന രാജ്യത്തെ നികുതി നിയമങ്ങൾ ബാധകമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....