‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ ഇന്ത്യൻ കോടതികൾ തീരുമാനം എടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാഷ്ട്രീയമായോ നയതന്ത്ര പരമായോ തീരുമാനമെടുക്കില്ല. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ കടുത്ത നിലപാട് മയപ്പെടുത്തുന്നതിനുള്ള ചർച്ചകൾ തുടരുന്നുവെന്നും റിപ്പോർട്ടുകൾ. നിലവില്‍, ഹസീനക്ക് എതിരെ 600 അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് കാട്ടി ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ഹസീനക്ക് വധശിക്ഷയും വിധിച്ചിരുന്നു.

ബംഗ്ലാദേശ് വിട്ട് രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഉണ്ടായ അതിക്രമങ്ങള്‍ വിശദീകരിച്ച ഷെയ്ഖ് ഹസീന ഈ വര്‍ഷം ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സ്ഥിരീകരിച്ചിരുന്നു. താന്‍ ബംഗ്ലാദേശിന്റെ ഭാഗമെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു. ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹസീനയെ വിചാരണ ചെയ്തിരുന്നു. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...