പോലീസില്‍ ക്രിമിനലുകള്‍ വര്‍ദ്ധിച്ചു ; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പോലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോൻ. ഇത്തരം ക്രിമനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ആഭ്യന്തര വകുപ്പിന് വീഴച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും. പോലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ എൽ.ഡി.എഫിൻ്റെ ജനകീയ പോലീസ് നയത്തിന് വലിയ തരത്തിൽ ശോഭകെടുത്തുന്നുണ്ടെന്നും ജിസ് മോൻ കോഴിക്കോട് പറഞ്ഞു.

അത്തരം പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
പോലീസ് കംപ്ലെയിൻ്റ്‌ അതോറിറ്റികൾ പോലീസ് സഹായ സമതികളാവുന്ന സാഹചര്യമാണ് കേരളത്തിൽ കാണുന്നത്. പരാതിക്കാർക്ക് നീതി ലഭിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്. പോലീസ് നയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൽ.ഡി.എഫ് സർക്കാർ പരിശോധിക്കണം. പോലീസുകാർക്കെതിരെയുള്ള നടപടികൾ കൈകാര്യം ചെയ്യാൻ ഒരു നിയമ നിർമ്മാണം നടത്തണമെന്നാണ് എ.ഐ.വൈ.എഫിൻ്റെ അഭിപ്രായമെന്നും ജിസ് മോൻ കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി ബിനുപ് സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി എന്നിവരും സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...