കോന്നി : അടൂരിൽ നിയന്ത്രണം വിട്ട കാർ കനാലിൽ പതിച്ച സംഭവത്തിൽ അപകടത്തിൽ പെട്ടവരെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ എ ഐ വൈ എഫ് ഇളമണ്ണൂർ മേഖല ജോയിന്റ് സെക്രട്ടറി വിജീഷിനെ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, സംസ്ഥാന കമ്മറ്റി അംഗം ബൈജു മുണ്ടപ്പള്ളി, കോന്നി മണ്ഡലം പ്രസിഡന്റ് അജിത്, സെക്രട്ടറി ഹനീഷ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്. കൊല്ലം ആയൂരിൽ നിന്നും ഹരിപ്പാടേക്ക് വിവാഹവുമായി ബന്ധപ്പെട്ട് യാത്ര ചെയ്തവർ കരുവാറ്റ പള്ളിക്ക് സമീപം അപകടത്തിൽ പെടുകയായിരുന്നു. എഴുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മരണപെടുകയായിരുന്നു.ഈ സമയം സ്ഥലത്ത് എത്തിയ വിജീഷ് കനാലിലേക്ക് ചാടി രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയാവുകയായിരുന്നു.