റാന്നിയിൽ ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും റാന്നി ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. നാല് പേർ അടങ്ങുന്ന സംഘത്തെ സാഹസികമായി പിടികൂടുകയായിരുന്നുവെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ചുങ്കപ്പാറ – കോട്ടങ്ങൾ റോഡ് ജംഗ്ഷനിൽ ഫോർഡ് ഫിയസ്റ്റ വാഹനത്തിലാണ് ചന്ദനത്തടികൾ കൊണ്ടുവന്നത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ വിൽപന നടത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇടുക്കി ഉപ്പുതറ സ്വദേശി സുഭാഷ് കുമാർ (29), അയിരൂർ കാഞ്ഞേറ്റുകര സ്വദേശി അനിൽ കുമാർ (49), റാന്നി പഴവങ്ങാടി സ്വദേശി ജോസ് വി ജെ(42), പത്തനംതിട്ട തടിയൂർ സ്വദേശി അനൂപ് ടി എസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വിജയകുമാർ, ഷിനിൽ. എം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനൂപ് കെ അപ്പുക്കുട്ടൻ, ബിജു ടി ജി, പ്രകാശ് എഫ്, ഹണീഷ് വി പി, സന്തോഷ്, റിജോ ജോൺ, മീര പണിക്കർ എന്നിവർ ഉൾപ്പെട്ട ഫോറസ്റ്റ് അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...