ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞ്‌ അപകടം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബന്ധുവിന്റെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയവരും രണ്ട് പോലീസുകാരുമടക്കം 7 പേരാണ് കാറിലുണ്ടായിരുന്നത്. ഒരാൾക്ക് നിസാര പരിക്കേറ്റു. കൊല്ലം – തേനി ദേശീയ പാതയിൽ ചാരുംമൂടിനും താമരക്കുളത്തിനും മദ്ധ്യയേയുള്ള പെട്രോൾ പമ്പിനു സമീപം ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. ചവറ താമരശ്ശേരിൽ ശ്യാം (27) നാണ് പരിക്കേറ്റത്. സമീപമുള്ള സ്വകാര്യാശുപത്രിയിൽ ശ്യാമിന് ചികിത്സ നൽകി. ശ്യാമിന്റെ മാതൃ സഹോദരൻ ശാസ്താംകോട്ട പതാരം സ്വദേശി അനീഷിന്റെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ടാണ് സംഘം യാത്ര ചെയ്തത്.

ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻവശത്ത് വലതുഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതോടെ എതിർ വശത്തെ പുരയിടത്തിലേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. റോഡരുകിലെ മരത്തിലിടിച്ച ശേഷം കാർ തലകീഴായി മറിഞ്ഞു. കാറിന്റെ പിൻഭാഗം ഉയർന്ന നിലയിലായിരുന്നു. പിൻഭാഗത്തുകൂടി യാത്രക്കാർക്ക് പെട്ടെന്ന് പുറത്തേക്കിറങ്ങാൻ കഴിഞ്ഞത് ആശ്വാസമായി. ശൂരനാട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുദ്യോസ്ഥരാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. പിന്നീട് മറ്റൊരു കാറിലാണ് ഇവർ ആലപ്പുഴയ്ക്ക് പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....