റാന്നി: എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ ഫുഡ് ഫെസ്റ്റ് നടത്തി. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ഹനിക്കുന്ന സംഘപരിവാര്‍ ഫാസിസത്തിനെതിരേയും നുണപ്രചരണത്തിനെതിരേയുമാണ് ഫുഡ് ഫെസ്റ്റ് നടത്തിയത്. ജില്ലാ വൈസ് പ്രസിഡന്‍റ് എം.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപിന്‍ പൊന്നപ്പന്‍, സി.പി.ഐ റാന്നി ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, എം.കെ ജയപ്രകാശ്, അരുണ്‍രാജ്, രാജീവ് കുന്നയ്ക്കാട്, ശ്രീജിത്ത് റാന്നി, മനീഷ്, ബിനു പ്ലാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.