കോന്നി : നിർധന കുടുംബത്തിന് എ.ഐ.വൈ.എഫിന്റെ കൈത്താങ്ങ്. കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് ലോക്ക് ഡൗൺ കാലത്ത് നിർധന കുടുംബത്തിന് ഗ്യാസ് കണക്ഷൻ വാങ്ങി നൽകിയത്. ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യ വസ്തുക്കൾ ലഭിച്ചെങ്കിലും ഇത് പാചകം ചെയ്യുവാൻ വിറകിന്റെ ലഭ്യതകുറവ് മൂലം ബുദ്ധിമുട്ടിലായിരുന്നു വി കോട്ടയം ചക്കാലത്തുണ്ടിൽ ശശിധരൻ നായർ, ഭാര്യ പൊന്നമ്മ, ശശിധരൻ നായരുടെ അമ്മ ഭവാനികുഞ്ഞമ്മ എന്നിവർ.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ശശിധരൻ നായരുടെ അമ്മ ഏറെ നാളായി കിടപ്പിലാണ്. കാഴ്ച്ച ശക്തി കുറഞ്ഞ ശശിധരൻ നായർക്ക് കൃഷി മാത്രമാണ് ഏക ആശ്രയം. വീട്ടിൽ മറ്റ് വരുമാനങ്ങളും ഇല്ല. ഈ സാഹചര്യത്തിലാണ് എ ഐ വൈ എഫ് ഈ കുടുംബത്തിന് കൈത്താങ്ങായത്. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ ദീപകുമാർ വീട്ടിലെത്തി കുടുംബത്തിന് ഗ്യാസ് കണക്ഷൻ കൈമാറി. സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റംഗം ബി രാജേന്ദ്രൻ പിള്ള, സി പി ഐ പ്രമാടം ലോക്കൽ സെക്രട്ടറി വിജയൻ, എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് കോന്നി, എ ഐ വൈ എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി വിനീത് കോന്നി, വള്ളിക്കോട് മേഖല സെക്രട്ടറി സജിത് കുമാർ, ജോതിഷ് ആർ തുടങ്ങിയവർ സന്നിഹരായിരുന്നു.