നിങ്ങൾ ലോൺ കൊടുത്ത അജയ് തൂങ്ങി മരിച്ചെന്ന് ചാറ്റ് ചെയ്ത് പോലീസ് ; പൊട്ടിച്ചിരിച്ച് സൂത്രധാരന്മാർ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അരിമുളയില്‍ ലോണ്‍ ആപ്പിന്‍റെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി പോലീസ്. വെള്ളിയാഴ്ചയാണ് താഴെമുണ്ട ചിറകോണത്ത് അജയ് രാജ് (44) അരിമുള എസ്റ്റേറ്റിനുള്ളില്‍ തൂങ്ങി മരിച്ചത്. സംഭവത്തിന് പിന്നില്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിരുന്നു. അജയ് രാജിന്റെ സുഹൃത്തും പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായ റിയാസിന് ലോണ്‍ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം ഇദ്ദേഹം പോലീസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അജയ് രാജിന്റെയടക്കം ആപ്പ് വഴി ലോണ്‍ നല്‍കുന്ന സംഘത്തിന്റെ സന്ദേശമെത്തിയ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെ അജയ് രാജിന്റെ ഫോണില്‍ നിന്ന് വാട്ട്സ് ആപ് വഴി പോലീസ് സംഘത്തോട് ചാറ്റ് ചെയ്തു. അജയ് രാജ് ഇന്നലെ തൂങ്ങി മരിച്ചുവെന്ന് പോലീസ് ലോണ്‍ തട്ടിപ്പ് സംഘത്തെ അറിയിച്ചപ്പോള്‍ പൊട്ടിച്ചിരിക്കൊപ്പം ‘നല്ല തമാശ’യാണെന്നായിരുന്നു മറുപടി.

ഏത്ര പൈസയാണ് നിങ്ങളിലൂടെ ലോണെന്നും ഏങ്ങനെയാണ് തിരികെ തരേണ്ടതെന്നും ചാറ്റില്‍ പോലീസ് ചോദിക്കുന്നുണ്ട്. അയ്യായിരം രൂപയെന്നും യു.പി.ഐ വഴി ഉടന്‍ പെയ്‌മെന്റ് നടത്തണമെന്നും സംഘം മറുപടിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും നിങ്ങള്‍ പിടിക്കപ്പെടുമെന്നും പോലീസ് അറിയിച്ചപ്പോഴും പൊട്ടിച്ചിരിയായിരുന്നു മറുപടി. യുവാവ് ജീവനൊടുക്കാന്‍ കാരണം ലോണ്‍ ആപ്പിന്റെ ഭീഷണിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആത്മഹത്യയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പഥം സിങ് അറിയിച്ചു.

സാമ്പത്തിക ഇടപാടുകള്‍, മരണകാരണം എന്നിവ സംബന്ധിച്ചും, ഓണ്‍ലൈന്‍ വായ്പ സംബന്ധിച്ച ഭീഷണി, അശ്ലീല മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചത് തുടങ്ങിയവയും അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. അജയ് രാജ് ലോണ്‍ ആപ്പില്‍ നിന്നും 5000 രൂപ കടമെടുത്തതായി ആപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നു. ഈ നമ്പറില്‍ നിന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തിന്റെയും ഫോണിലേക്ക് അജയ് രാജിന്റെയും മറ്റും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് ജോലിക്കായി ഇറങ്ങിയ യുവാവ് പ്രദേശത്തെ തോട്ടത്തില്‍ എത്തി ആത്മഹത്യ ചെയ്തതെന്ന് പറയുന്നു.

അസുഖബാധിതനായ അജയ് സാമ്പത്തിക പ്രതിസന്ധിയിലായത് കൊണ്ടാവാം ആപ്പ് വഴി ലോണെടുത്തതെന്ന് പൂതാടി പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗം മിനി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു അജയ് രാജ്. സാധാരണ തൊഴിലുകളിലെല്ലാം ഏര്‍പ്പെട്ടുവന്നിരുന്ന അജയ് രാജ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. ഭാര്യ സുനിലക്കും ശാരീരിക അസുഖങ്ങള്‍ ഉള്ളതായി പറയുന്നു. ഇരുവര്‍ക്കും ഭാരിച്ച ജോലികളൊന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ പ്ലസ്ടുവരെ പഠിച്ച മകന്‍ പാലളക്കുന്ന ജോലിക്ക് പോയി തുടങ്ങിയിരുന്നു. മകള്‍ അമൃത സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് ചെയ്യുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...