പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായ അജിനി ടീച്ചർ പാലക്കാട് നെല്ലിയാമ്പതി വന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിൽ പങ്കാളിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ലവ് പ്ലാസ്റ്റിക്, ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായ അജിനി ടീച്ചർ പാലക്കാട് നെല്ലിയാമ്പതി വന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിൽ പങ്കാളിയായി. വനത്തിനകത്തേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനക്ക് കൈമാറുന്ന നേച്ചർ ഗ്വാർഡ്സ് ഇനിഷ്യേറ്റീവിൻ്റെ വോളണ്ടിയർമാരായാണ് പഴവങ്ങാടി ഗവ.യു.പി. സ്കൂൾ ശാസ്ത്രാധ്യാപികയും ശാസ്ത്ര പാഠപുസ്തക രചനാ സമിതിയംഗവുമായ അജിനി ടീച്ചറും റാന്നി ബി.പി.സി ഷാജി എ. സലാമും പങ്കെടുത്തത്. നെല്ലിയാമ്പതിയിലും അട്ടപ്പാടിയിലും വന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യനിർമാർജനം, കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങൾ, അധിനിവേശ സസ്യങ്ങളെ ഉന്മൂലം ചെയ്യാനുള്ള പരിപാടികൾ എന്നിവയാണ് എൻജിഐയുടെ പ്രധാന പ്രവർത്തനങ്ങൾ. അവധിക്കാലത്ത് ഇത്തരം പ്രവർത്തനങ്ങളോടൊപ്പം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ശാസ്ത്ര കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമ്മിക്കാൻ കുട്ടികളെ പരിശീലിപ്പിക്കും.

മൊബൈൽ ഫോണിൽ നിന്ന് കുട്ടികളെ ശ്രദ്ധ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് മാറ്റുന്നതിനും മാതൃക ആകുന്നതിനുമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് ടീച്ചർ പറഞ്ഞു. കണ്ണട്ടകളും പാമ്പുകളും വന്യജീവികളും ഉള്ള വനത്തിനുള്ളിലെ പ്രവർത്തനങ്ങൾ ഏറെ വെല്ലുവിളികൾ നേരിടുന്നതായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിലെ വ്യൂ പോയിന്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും റോഡിന് വീതിയുള്ള വാഹനങ്ങൾ പതിവായി പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ ഇതിനുള്ള സംവിധാനം ഇല്ലാത്തതിനാൽ ആണ് അലക്ഷ്യമായി കുപ്പികളും ഭക്ഷണ കവറുകളും റോഡ് അരികിലും വനത്തിനുള്ളിലേക്കും ആളുകൾ വലിച്ചെറിയുന്നത്. അതിന് അധികാരികൾ പരിഹാരം കാണണമെന്നും ടീച്ചർ നിർദ്ദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....