റാന്നി ഉപജില്ലയുടെ ശാസ്ത്ര താരകമായ അജിനി ടീച്ചർ ഇനി കോന്നി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : കഴിഞ്ഞ ഒരു ദശാബ്ദമായി റാന്നി ഉപജില്ലയുടെ ശാസ്ത്ര താരകമായ അജിനി ടീച്ചർ ഇനി കോന്നി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലേക്ക്. കുട്ടികൾക്കൊപ്പം സമൂഹത്തിലും ശാസ്ത്രാഭിമുഖ്യം വളർത്താനും പരിസ്ഥിതി വിദ്യാഭ്യാസം നൽകാനും മാതൃകാപരമായി പ്രവർത്തിച്ച റാന്നിയുടെ പ്രിയങ്കരിയാണ് പഴവങ്ങാടി ഗവ.യു.പി സ്കൂൾ ശാസ്ത്രാധ്യാപിക എഫ്. അജിനി ടീച്ചർ. കോവിഡ് കാലം മുതൽ ഓഗ്മെൻ്റഡ് റിയാലിറ്റി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ടീച്ചർ കുട്ടികളുടെ പ്രിയങ്കരിയായത്. അവധിക്കാലങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങളും മാജിക്കുകളുമായി ആദിവാസി ഉന്നതികളിലും ടീച്ചർ സജീവമാണ്.

ഭിന്നശേഷക്കാരായ കുട്ടികൾക്കായി ടീച്ചർ തയ്യാറാക്കിയ പഠനോപകരണങ്ങൾ സംസ്ഥാന തലത്തിൽ ശാസ്ത്രാധ്യാപകരുടേയും സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടേയും പ്രശംസ പിടിച്ചുപറ്റി. അഞ്ച്, ആറ് ക്ലാസ്സുകളിലെ ശാസ്ത്ര പാഠപുസ്തകവും അധ്യാപകർക്കുള്ള ടീച്ചർ ടെക്സ്റ്റും എഴുതിയ ടീച്ചറുടെ ക്ലാസ്സ് കൈറ്റ് വിക്ടേഴ്സ് ചാനലിലും ഷൂട്ട് ചെയ്തു. അവധിക്കാല അധ്യാപക സംഗമത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിൻ്റെ സംസ്ഥന റിസോഴ്സ് ഗ്രൂപ്പ് അംഗം കൂടിയാണ് അജിനി ടീച്ചർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...