ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും

For full experience, Download our mobile application:
Get it on Google Play

മുംബൈ: പാര്‍ട്ടി പിളര്‍ത്തി കൃത്യം രണ്ടാഴ്ച പിന്നിടുമ്പോള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും. മുംബൈയിലെ വൈ ബി ചവാന്‍ സെന്ററിലെത്തിയാണ് അജിത് പവാറും സംഘവും ശരദ് പവാറിനെ കണ്ടത്. ശരദ് പവാര്‍ ഉണ്ടെന്നറിഞ്ഞ് മുന്‍കൂട്ടി അനുമതി തേടാതെയാണ് തങ്ങള്‍ വന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.

”ശരദ് പവാറില്‍ നിന്ന് അനുഗ്രഹം വാങ്ങാനാണ് ഞങ്ങള്‍ എല്ലാവരും വന്നത്. എന്‍സിപി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഞങ്ങള്‍ ശരദ് പവാറിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല. ഞങ്ങള്‍ പറയുന്നതെല്ലാം കേട്ടുനില്‍ക്കുക മാത്രമാണ് ചെയ്തത്”- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എല്ലാവരും ശരദ് പവാറിനെ ഇപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം ബിജെപിയിലേക്ക് മാറിയതിന് ശേഷമുള്ള നിയമസഭയുടെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...