ആദ്യ ഭാര്യയിൽ കുട്ടികളില്ല ; കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അജിത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആദ്യ ഭാര്യയിൽ കുട്ടികളില്ലെന്ന് അനുപമയുടെ ഭർത്താവ് അജിത്ത്. കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഭാര്യയിൽ തനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്ന് പത്രങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൈബർ ആക്രമണം. മുൻപ് താനും സൈബർ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ല. വിവാഹിതനാണെന്ന് താൻ പറഞ്ഞിട്ടുണ്ട്. കുട്ടികൾ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. നിയമപരമായാണ് ഡിവോഴ്‌സ് ചെയ്തതെന്നും അജിത്ത് വ്യക്തമാക്കി.

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമയും പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പോലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പോലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...