നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയുടെ കൈ തല്ലിയൊടിച്ച കേസ് ; 10 പേരെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയുടെ കൈ തല്ലിയൊടിച്ച കേസില്‍ 10 സിഐടിയു ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ റജിസ്‌ട്രേഷന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിലായ 8 തൊഴിലാളികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. വി.വി ജയകുമാര്‍, പി.വി രാധാകൃഷ്ണന്‍, കെ.ജെ ജോര്‍ജ്, എം.ആര്‍ രാജേഷ്, സി.എസ് വിഷ്ണു, എ.എസ് ഷാജന്‍, കെ.എം ബഷീര്‍, എം.ബി സുകുമാരന്‍, യു.വി തമ്പി, സി.ആര്‍ രാജീവന്‍ എന്നിവരുടെ തൊഴില്‍ കാര്‍ഡാണു സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് തെക്കുംകര മലാക്കയില്‍ വീടുപണിക്കു ഗ്രാനൈറ്റ് ഇറക്കുന്നതിനു നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളികള്‍ വീട്ടുടമ കദളിക്കാട്ടില്‍ പ്രകാശന്റെ (53) കൈ തല്ലിയൊടിച്ചത്. കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ വി.കെ.റഫീക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കേരള ചുമട്ടു തൊഴിലാളി നിയമപ്രകാരം ഗാര്‍ഹിക മേഖലയിലെ കയറ്റിറക്ക് ചുമട്ടുതൊഴിലില്‍ ഉള്‍പ്പെടില്ലെന്നും ഉടമയ്ക്ക് ഇഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കാമെന്നും നോക്കുകൂലി ആവശ്യപ്പെടുകയോ വീട്ടുടമയെ തൊഴിലില്‍ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും വ്യവസ്ഥ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...