അജ്‌മാൻ ഫോക്‌ലോർ ഫെസ്റ്റ് ; ആദ്യ പതിപ്പ് അടുത്തമാസം

For full experience, Download our mobile application:
Get it on Google Play

അജ്‌മാൻ: ഒന്നാമത് അജ്‌മാൻ ഫോക്‌ലോർ ഫെസ്റ്റിവൽ ഏപ്രിൽ 19 മുതൽ 21 വരെ നടക്കുമെന്ന് അധികൃതർ പറഞ്ഞു. അജ്‌മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് മൂന്ന് ദിവസത്തെ പരിപാടി. നാടോടിക്കഥകൾ, പൈതൃകം, സംസ്കാരം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുകയാണ് ‘അജ്‌മാൻ. ചരിത്രത്തെയും ഐക്യത്തെയും സ്വീകരിക്കുന്നു’ എന്ന പ്രമേയത്തിലുള്ള പരിപാടിയുടെ ഉദ്ദേശ്യം. സാംസ്‌കാരിക മന്ത്രാലയം, അജ്‌മാൻ വിനോദസഞ്ചാര വികസന വകുപ്പ്, റെവാഖ് ഔഷ ബിൻത് ഹുസ്സൈൻ കൾച്ചറൽ സെന്റർ, എം.ടി.ജി. ഇവന്റസ്‌ ഓർഗനൈസിങ് കമ്പനി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇമിറാത്തി പൈതൃകം സംരക്ഷിക്കുന്നതിലും അവ വരുംതലമുറകൾക്ക് കൈമാറുന്നതിലും ഇത്തരം ഉത്സവങ്ങൾക്ക് വലിയ പങ്കുണ്ട്. എമിറേറ്റിന്റെ സമ്പന്നമായ പൈതൃക പ്രദർശനത്തിലൂടെ വിനോദസഞ്ചാര, സാംസ്‌കാരിക ആകർഷണങ്ങൾ ഉയർത്തിക്കാട്ടാനാണ് പരിപാടിയിലൂടെ ഇവർ ലക്ഷ്യമിടുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...