സമ്മതമില്ലാതെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ ആപ്പ് പരസ്യം ചെയ്യുന്നതായി അജു വർ​ഗീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമ്മതമില്ലാതെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ ആപ്പ് പരസ്യം ചെയ്യുന്നതായി നടൻ അജു വർ​ഗീസ്. എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന ആപ്പിനെതിരെയാണ് നടൻ രം​ഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലോൺ ആപ്പിനെതിരെ അജു വർ​ഗീസ് മുന്നറിയിപ്പ് നൽകിയത്. എഎം ട്രസ്റ്റ് ലോൺ സർവീസസ് നൽകിയിരിക്കുന്ന പരസ്യം പങ്കുവെച്ചുകൊണ്ട് ഈ പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം വ്യാജ വാർത്തകളിൽ വീഴരുതെന്നും നടൻ വ്യക്തമാക്കി. ഈസി പേഴ്സണൽ ലോൺ എന്ന പേരിൽ കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകാമെന്ന് പറഞ്ഞാണ് പരസ്യം.

പരസ്യത്തിൽ അജു വർ​ഗീസിന്റെ ചിത്രവും ഉപയോ​ഗിച്ചിട്ടുണ്ട്. ഇത്തരത്തിൽ പല അഭിനേതാക്കളുടെ ചിത്രം ഉപയോ​ഗിച്ച് പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ‘തന്റെ അനുവാദമില്ലാതെ ഒരു അനധികൃത സ്ഥാപനം തന്റെ പേരും ചിത്രവും പ്രചാരണത്തിന് ഉപയോ​ഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദയവായി ഈ വ്യാജ പരസ്യത്തിൽ വീഴരുതെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുതെന്നും’ നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...