അപകടക്കെണിയായി പത്തനംതിട്ട നഗരത്തിലെ ഓടകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ സ്ലാബ് പൊട്ടിമാറിയ ഓട അപകട ഭീഷണിയുയര്‍ത്തിയിട്ടും നടപടി സ്വീകരിക്കാതെ പത്തനംതിട്ട നഗരസഭ. പത്തനംതിട്ട  തൈക്കാവ്‌ ഗവണ്‍മെന്റ് സ്കൂള്‍ റോഡില്‍ നിന്നും കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റിലേക്ക് കയറുന്ന ചെറിയ റോഡിലാണ് ഈ അപകടക്കെണിയുള്ളത്. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഓടയ്ക്ക് മുകളില്‍ സ്ലാബ് സ്ഥാപിച്ചത്. കാലപ്പഴക്കം മൂലം സ്ലാബ് പൊട്ടി മാറിയതിനാല്‍ അഞ്ചടിയിലേറെ താഴ്ചയുള്ള ഓട തീര്‍ത്തും അപകടാവസ്ഥയിലായി. നടന്നുപോകുന്ന ആളുകളുടെ കാലുകള്‍ വീഴത്തക്ക വലുപ്പത്തിലുള്ള കുഴി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.

സമീപത്തെ സ്കൂളില്‍ നിന്നും കുട്ടികള്‍ നടന്നുപോകുന്നത് ഈ വഴിയിലാണ്. സന്ധ്യ കഴിഞ്ഞാല്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും വലിയ അപകടമാണ് വരുത്തിവെക്കുന്നത്. മാത്രമല്ല നിരവധി ബൈക്ക് യാത്രക്കാരും ഈ ഓടയില്‍ അപകടത്തില്‍പ്പെട്ടതായി പറയുന്നു. പഴയ സ്വകാര്യ ബസ് സ്റ്റാന്റ്, എമ്പ്ലോയിമെന്റ് എക്സ്ചേഞ്ച് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും ഈ വഴിയാണ് ആളുകള്‍ പോകുന്നത്‌. നിരവധി തവണ ആളുകള്‍ പരാതിപ്പെട്ടിട്ടും പത്തനംതിട്ട നഗരസഭ വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല. നഗര സഭയുടെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...