‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ (ഇനവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച്) ഷീ (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) നിർത്തലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പദ്ധതിയുടെ ലക്ഷ്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുനരാവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനായി തത്‌കാലം നിർത്തിവെച്ചതാണെന്നും കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നടപ്പാക്കൽ രീതി മെച്ചപ്പെടുത്തുന്നതിനും ശാസ്ത്ര വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി പദ്ധതിയെ ക്രമീകരിക്കുകയാണെന്നും മറുപടിയിൽ പറയുന്നു.

ഇൻസ്പയർ എന്ന പേരിൽ നടത്തുന്ന പദ്ധതിയിലൂടെ ശാസ്ത്രവിഷയങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കുകയാണ് ലക്ഷ്യം. 10-17 പ്രായക്കാരിൽ (ക്ലാസ് 6-12) ശാസ്ത്രാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്പയർ മനക്, 17-22 പ്രായക്കാർക്ക് ശാസ്ത്രവിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇൻസ്പയർ ഷീ സ്കോളർഷിപ്പ്, പിഎച്ച്.ഡി. ഗവേഷകർക്കുള്ള ഇൻസ്പയർ ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ റിസർച്ചിന് ഇൻസ്പയർ ഫാക്കൽട്ടി ഫെലോഷിപ്പ് എന്നീ നാല് പഠനസഹായമാണ് പദ്ധതിയിലുള്ളത്. ഷീ സ്കോളർഷിപ്പിൽ പ്രതിവർഷം 80,000 രൂപയാണ് ലഭിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പായ ഷീയുടെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചുവർഷത്തിനിടെ 35 ശതമാനം വർധിച്ചെന്ന് മറ്റൊരു മറുപടിയിൽ മന്ത്രി പറഞ്ഞു. പദ്ധതിക്കുകീഴിൽ രാജ്യത്താകെ 1.36 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് സഹായധനം നൽകി. മൊത്തം 2784.15 കോടി രൂപ അനുവദിച്ചു. ഷീ സ്കോളർഷിപ്പിൽ മാത്രമല്ല, പിഎച്ച്.ഡി. ഗവേഷകർക്കുള്ള ഫെലോഷിപ്പിലും ഫാക്കൽട്ടി ഫെലോഷിപ്പിലും അഞ്ചുവർഷത്തിനിടെ വർധനവുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...