സംസ്ഥാനത്ത് ആന്റി​ഗവൺമെന്റ് സൈക്ലോൺ എന്ന് എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റി​ഗവൺമെന്റ് സൈക്ലോൺ എന്ന് എ കെ ആന്റണി. സർക്കാർ വിരുദ്ധ ചുഴലിക്കാറ്റാണ് ആഞ്ഞുവീശിയതെന്നും എകെ ആന്റണി പറഞ്ഞു. ഈ കൊടുങ്കാറ്റിന്റെ ശക്തി കേരളത്തിലുടനീളമുള്ള ഇടതുപക്ഷ കോട്ടകൾക്ക് പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതായിപ്പോയി. നിഷ്പക്ഷ വോട്ടുകൾ കോൺഗ്രസിന് കിട്ടി. ഇടതുപക്ഷ വോട്ടുകളും ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞ് യുഡിഎഫിനൊപ്പം എത്തിയെന്നും എകെ ആന്റണി പറഞ്ഞു. ഇനിയും ഒരു തുടർഭരണം ഉണ്ടായാൽ കേരളത്തിൽ ഒരു മഹാദുരന്തം ആയിരിക്കും എന്ന് അവർ ഭയപ്പെട്ടു. വോട്ട് ചെയ്ത എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ചെറിയ ഭാഗം ബിജെപിക്കും ലഭിച്ചു.

കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണല്ല. കേരളം ഒരു മതേതര മണ്ണാണെന്ന് വ്യക്തമാക്കിയ എകെ ആന്റണി ബിജെപിയുടെ വിജയം താൽക്കാലികമാണെന്നും അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ ശില്പി ഇവിടുത്തെ ജനങ്ങളാണ്. സർക്കാർ രൂപീകരണം വൈകാതെ ഉണ്ടാകും. തർക്കങ്ങൾ ഇല്ലാതെ പരിഹരിക്കുമെന്നും ആന്റണി വ്യക്തമാക്കി. മാധ്യമങ്ങൾക്കും കുറച്ചുകൂടി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം സർക്കാരിന് കീഴിൽ ഉണ്ടാകും. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ജനങ്ങൾക്ക് അപ്രാപ്യൻ ആയി മാറി. എൽഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നുപോയി. അതിന്റെ ദുരന്തം അവർ അനുഭവിക്കുന്നു. ഇനിമുതൽ സെക്രട്ടറിയേറ്റിന്റെ വാതിലുകൾ ജനങ്ങൾക്ക് വേണ്ടി തുറന്നു വയ്ക്കുമെന്നും എകെ ആന്റണി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...