മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഠമായി തീരുമാനം ഉണ്ടാകും. സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.

2004 ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കും. കോണ്‍ഗ്രസ് മുമ്പ്  സമ്പന്നമായ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ദൃശ്യമാണ്. സാധാരണ കോണ്‍ഗ്രസിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാവുക. ഇത്തവണ സി.പി.എമ്മിലും കലാപമുണ്ടായി.

ലതിക സുഭാഷിന്റെ കാര്യത്തില്‍ സങ്കടമുണ്ട്. സര്‍വേകളെ പോസിറ്റീവ് ആയാണ് കാണുന്നത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരും. പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെക്കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലത്. നേമം ബി.ജെ.പിയുടെ ശക്തികേന്ദ്രമൊന്നും അല്ല. കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബി.ജെ.പിയല്ല. നേമത്ത് ജയിച്ചത് ഒ.രാജഗോപാലാണ്. രാജഗോപാലിനോട് തിരുവനന്തപുരത്തുകാര്‍ക്ക് സഹതാപം തോന്നിയതാണ്. ഇത്തവണ ഞങ്ങള്‍ ഇറക്കിയത് കെ. കരുണാകരന്റെ മകനെയാണ്. മുരളീധരന്‍ നേമത്ത് വിജയിച്ചുകയറുമെന്നും എ.കെ ആന്റണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....