ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റണി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.