പീഡനക്കേസ്​ : എസ്​.ഐയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്‌ തൃ​ശൂ​ര്‍ ഈ​സ്​​റ്റ്​ പോലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യും എ​റ​ണാ​കു​ളം മു​ള​വു​കാ​ട് പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഇ​ന്‍സ്പെ​ക്ട​റു​മാ​യ മ​ര​ട് പ​ന​ച്ചി​ക്ക​ല്‍ സു​നു​വിന്റെ (44) മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര​ജി തൃ​ശൂ​ര്‍ ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി ഡി. ​അ​ജി​ത്കു​മാ​ര്‍ ത​ള്ളി. പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി പ​രാ​തി ന​ല്‍​കാ​ന്‍ മു​ള​വു​കാ​ട് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​ടു​പ്പം കൂ​ടി പ​ല​ത​വ​ണ കാ​റി​ലും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

വി​വാ​ഹി​ത​നും ര​ണ്ട്​ കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ഭാ​ര്യ​യെ വി​വാ​ഹ​മോ​ച​നം ചെ​യ്​​ത്​ പ​രാ​തി​ക്കാ​രി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍കി​യും പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. 2019 ന​വം​ബ​ര്‍ 25ന്​ ​യു​വ​തി​യെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഉ​പേ​ക്ഷി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഈ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മൊ​ഴി എ​ടു​ത്ത ശേ​ഷ​മാ​ണ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ഡി. ബാ​ബു ഹാ​ജ​രാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...