കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലെന്ന് എ.കെ. ആന്റണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക പിൻമാറ്റം ചൈനയ്ക്ക്‌ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ സൃഷ്ടിക്കലുംവഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനയ്ക്ക് അടിയറ വെച്ചതെന്ന് ആന്റണി കുറ്റപ്പെടുത്തി.

അതിർത്തികളിൽ യുദ്ധസമാനസാഹചര്യം നേരിടുമ്പോഴും പ്രതിരോധ ബജറ്റിൽ കാര്യമായ വർധന വരുത്താത്തത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞവർഷത്തെ പുതുക്കിയ ബജറ്റ് നീക്കിയിരിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിരോധത്തിന് 1.48 ശതമാനം മാത്രമാണ് വർധന വരുത്തിയത്. പ്രതിരോധബജറ്റിൽ വർധന വരുത്താത്തത് ചൈനയെ സന്തോഷിപ്പിക്കാനാണെന്നും ആന്റണി ആരോപിച്ചു.

അതിർത്തികളിൽ ചൈനയുടെ പ്രകോപനവും പാകിസ്താന്റെ ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കലും തുടരുമ്പോഴും രാജ്യസുരക്ഷയ്ക്ക് മുൻഗണന നൽകാത്ത മോദിസർക്കാരിന്റെ നിലപാടിൽ ദുഃഖമുണ്ട്. സംഘർഷം കുറയ്ക്കുമെന്നതിനാൽ സൈനികപിൻമാറ്റം നല്ലതുതന്നെ. എന്നാൽ അത് രാജ്യസുരക്ഷ ബലികഴിച്ചുകൊണ്ടാവരുത്. ഗാൽവനിലും പാൻഗോങ്ങിലുമുള്ള പിൻമാറ്റം കീഴടങ്ങലാണ്. ഇന്ത്യൻ പ്രദേശമാണെന്നതിൽ 1962-ൽപ്പോലും തർക്കമില്ലാതിരുന്ന മേഖലകളിൽനിന്നാണ് ഇപ്പോൾ പിൻവാങ്ങിയത്. ഫിംഗർ നാലിലെ സൈനികപോസ്റ്റും കൈലാസമേഖലയും വിട്ടാണ് ഫിംഗർ മൂന്നിലേക്ക് പിൻമാറിയത്. ഫിംഗർ എട്ടുവരെ പട്രോളിങ് നടത്താനുള്ള അവകാശമാണ് ഇല്ലാതാക്കിയതെന്നും ആന്റണി പറഞ്ഞു.

പാകിസ്താനെ സഹായിച്ചുകൊണ്ട് സിയാച്ചിനിൽ കുഴപ്പം സൃഷ്ടിക്കാൻ ചൈനയ്ക്ക് സാധിക്കുമെന്നും ആന്റണി മുന്നറിയിപ്പു നൽകി. ഇന്ത്യ-ചൈന അതിർത്തിയിൽ 2020 ഏപ്രിൽ പകുതിയോടെയുണ്ടായിരുന്ന സ്ഥിതി നിലനിർത്താൻ സാധിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. യു.പി.എ. സർക്കാരിന്റെ കാലത്തും സൈനിക പിൻമാറ്റം നടത്തിയിട്ടുണ്ട്. എന്നാലത് തത്‌സ്ഥിതി നിലനിർത്തിക്കൊണ്ടായിരുന്നു. സർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും അറിയണം. രാജ്യത്തിന് ആത്മവിശ്വാസം നൽകാൻ സർക്കാർ തയ്യാറാവണം. രാജ്യസുരക്ഷ മുൻനിർത്തി ഇത്തരം തീരുമാനങ്ങളെടുക്കും മുൻപ് വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളുമായി സർക്കാർ ആലോചിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...