പ്രവാസികളെ അവഗണിക്കരുത് , മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ അടിയന്തിരമായി നാട്ടിലെത്തിക്കണം : എ.കെ.ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ്19 വ്യാപനത്തിന്റെ ഫലമായി ലോകവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രത്യേക വിമാനങ്ങളില്‍ അതതു സംസ്ഥാനങ്ങളിലെത്തിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലോ കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ 20-ാം തീയതിക്കു ശേഷം നടപ്പാക്കുമെന്ന് പറയുന്ന ഇളവുകളിലോ രാജ്യത്തിനു വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെക്കുറിച്ച്‌ ഒരു പരാമര്‍ശവുമില്ലാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും എ.കെ ആന്റണി ചൂണ്ടികാട്ടി.

ലോകത്തെ പ്രധാനപ്പെട്ട എല്ലാരാജ്യങ്ങളും വിദേശരാജ്യങ്ങളിലുള്ള അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സുരക്ഷിതമായി മടക്കിയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലെങ്കിലും  പ്രവാസികളുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ അവരെ മടക്കി കൊണ്ടുവരാനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കണമെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...