തിരുവനന്തപുരം : പിണറായിയില്‍ തുടങ്ങി പിണറായിയില്‍ അവസാനിക്കുന്നതാണ് സിപിഎം നേതൃത്വമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. തുടര്‍ ഭരണം വന്നാല്‍ പാര്‍ട്ടി നശിക്കുമെന്ന് അറിയാവുന്ന സിപിഎമ്മുകാരെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും എ കെ ആന്റണി ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
ഷാഫി പറമ്പില്‍ പാലക്കാട് പാട്ടുംപാടി വിജയിക്കും. നേമത്ത് ബിജെപിയല്ല രാജഗോപാലാണ് കഴിഞ്ഞ തവണ വിജയിച്ചത്. നിരവധി തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട രാജഗോപാലിനോട് തിരുവനന്തപുരത്തുകാര്‍ക്ക് ഒരു പ്രത്യേക സ്നേഹവും സഹതാപവുമുണ്ടായിരുന്നു. ഇത്തവണ ബിജെപിയില്ലാത്ത നിയമസഭയാണ് കേരളത്തിലുണ്ടാവുക. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന്റെ നേതൃനിര അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് സമ്പന്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.