തുടര്‍ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വിധിയായിരിക്കും വരികയെന്ന് എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തുടര്‍ ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വിധിയായിരിക്കും വരികയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മെയ് രണ്ടോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. ഇപ്പോഴത്തേത് കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണ്. അടുത്തത് യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആന്റണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോണ്‍ഗ്രസ് തിരിച്ച്‌ വരാന്‍ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകള്‍ എണ്ണുന്ന സ്ഥലങ്ങളിലും ജാഗ്രത കാണിക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...