Tuesday, May 6, 2025 9:09 am

സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ന്നത് രാജ്യദ്രോഹം : എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ 2019 ല്‍ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങല്‍ ചോര്‍ന്നതിനെപ്പറ്റി ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്കൊപ്പം ആയിരുന്നു ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുന്നത് കുറ്റകരമാണ്. എന്നാല്‍ സൈനിക നീക്കങ്ങള്‍, ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍, മിന്നലാക്രമണം പോലെയുള്ള നിര്‍ണായക നീക്കങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അവര്‍ രാജ്യദ്രോഹക്കുറ്റത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷ അനുഭവിക്കണം. ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കോ, കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ , കേന്ദ്ര സര്‍ക്കാരിനോ അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമുണ്ടോയെന്നും അദേഹം ചോദിച്ചു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. രാജ്യസുരക്ഷയില്‍ ഇത്രയധികം വീഴ്ചയുണ്ടായ സംഭവം ഇന്ത്യയില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. കേന്ദ്ര നിയമ മന്ത്രി, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി എന്നിവരുടെ ഓഫീസുകളും സംശയത്തിന്റെ നിഴലിലാണെന്നും ആന്റണി പറഞ്ഞു.

വിഷയം അതീവ ഗൗരവമുള്ളതാണെന്നും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനെപ്പറ്റി കോടതികള്‍ നടപടി സ്വീകരിക്കുമോ എന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. ടിആര്‍പി തട്ടിപ്പു കേസില്‍ മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ മോദി സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ദില്ലി : തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...

സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സർക്കാർ ; നാളെ മോക്ഡ്രിൽ

0
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം...

വ്യാപാരിയെ കെട്ടിയിട്ട് 20 കോടിയുടെ വ​ജ്രാഭരണങ്ങൾ കവർന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പൊക്കി പോലീസ്

0
ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം...

അമേരിക്ക വിട്ടുപോകാൻ താത്പര്യപ്പെടുന്ന കുടിയേറ്റക്കാർക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

0
വാഷിംഗ്ടൺ : സ്വന്തം ഇഷ്ടപ്രകാരം അമേരിക്ക വിട്ടുപോകാൻ താത്പര്യപ്പെടുന്ന കുടിയേറ്റക്കാർക്ക് യാത്രാ...