ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണിയുടെ ഭാര്യയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എ. കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ പോയി.
എ. കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി അമ്മയ്ക്ക് കൊവിഡ് പോസ്റ്റീവാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ‘ അമ്മ എലിസബത്ത് ആന്റണിക്ക് കൊവിഡ് പോസിറ്റീവായി. ബാക്കി കുടുംബാംഗങ്ങള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.’ എന്നാണ് അദ്ദേഹം കുറിച്ചത്.