രാജ്യത്ത് 38,617 പേര്‍ക്കു കൂടി കോവിഡ് ; 24 മണിക്കൂറിനിടെ 474 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് 38,617 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,993 ആയി. നിലവിൽ രാജ്യത്ത് 4,46,805 സജീവ കേസുകളാണുള്ളത്. ഇതുവരെ 83,35,110 പേർ കോവിഡ് മുക്തി നേടി. ഇതിൽ 44,739 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രി വിട്ടത്.

നവംബർ 17 വരെ 12,74,80,186 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 9,37,279 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...