നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബിജെപിയുടെ വേല്‍ യാത്രയ്ക്ക് പോകവെയാണ് അപകടം. ടാങ്കര്‍ ലോറി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കില്ലെന്ന് ഖുശ്ബു അറിയിച്ചു. കടലൂരില്‍ ബിജെപി സംഘടിപ്പിച്ച വേല്‍യാത്രയ്ക്ക് പോകുകയായിരുന്നു ഖുശ്ബുവും ഭര്‍ത്താവും. ദൈവം തങ്ങളെ രക്ഷിച്ചുവെന്നും മറ്റൊരു വാഹനത്തില്‍ യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. മേല്‍മര്‍വത്തൂരില്‍ വെച്ചാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.

തങ്ങളുടെ കാര്‍ യഥാര്‍ഥ വഴിയിലൂടെ തന്നെയാണ് മുന്നോട്ട് പോയിരുന്നതെന്നും ലോറി ഇങ്ങോട്ട് വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് ഖുശ്ബു പറയുന്നത്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷമേ ബാക്കി കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും ഖുശ്ബു പറഞ്ഞു. വേല്‍മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ ഭര്‍ത്താവ് അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...