രേഷ്‌മയ്‌ക്ക്‌ ഇന്ന്‌ 21-ാം പിറന്നാള്‍ ; നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി: രേഷ്‌മയ്‌ക്ക്‌ ഇന്ന്‌ 21-ാം പിറന്നാള്‍. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാര്‍ത്ഥിയായ രേഷ്‌മ മറിയം റോയി കന്നിയങ്കത്തിന്‌ തയ്യാറെടുത്തു കഴിഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 21 വയസ്‌ തികയാന്‍ ഇന്നുവരെ കാത്തിരുന്നുവെന്നു മാത്രം. എസ്‌.എഫ്‌.ഐ. ജില്ലാ സെക്രട്ടറിയേറ്റംഗവും ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ രേഷ്‌മയെ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ സി.പി.എമ്മിന്‌ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

നാമനിര്‍ദേശ പ്രതിക സമര്‍പ്പിക്കാന്‍ 18 വരെ കാത്തിരിക്കേണ്ടി വരുമെന്ന്‌ അറിയാമെങ്കിലും ഒരാഴ്‌ചയിലേറെയായി രേഷ്‌മ സജീവമായി തെരഞ്ഞെടുപ്പ്‌ ഗോദയിലാണ്‌. യു.ഡി.എഫ്‌. തട്ടകമായ വാര്‍ഡ്‌ തിരികെ പിടിക്കുകയെന്ന ദൗത്യമാണ്‌ പാര്‍ട്ടി രേഷ്‌മയെ ഏല്‌പിച്ചിട്ടുള്ളത്‌. ഇതിനോടകം തന്നെ പത്ര, ദൃശ്യമാധ്യമങ്ങളിലൂടെ രേഷ്‌മ സ്‌റ്റാറായി കഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ്‌, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോന്നി, പത്തനംതിട്ട മണ്ഡലങ്ങളില്‍ സജീവ സാനിധ്യമായിരുന്ന രേഷ്‌മ കലാലയ രാഷ്ര്‌ടീയത്തിലും സജീവമായിരുന്നു. ഈ അനുഭവങ്ങള്‍ തന്റെ കന്നിയങ്കത്തിന്‌ ഏറെ തുണയാകുമെന്ന്‌ രേഷ്‌മ പറയുന്നു.
ലോക്ക്‌ഡൗണ്‍ കാലത്ത്‌ കെ.യു. ജനീഷ്‌ കുമാര്‍ എം.എല്‍.എ. രൂപീകരിച്ച കൈതാങ്ങ്‌ പദ്ധതിയുടെ പ്രധാന വാളന്റിയ റായിരുന്നു. വീട്ടുകാര്‍ വിളിക്കുന്ന മുത്തെന്ന ചെല്ലപ്പേര്‌ നാട്ടുകാരും ഏറ്റെടുത്തു കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...