നായർ സമുദായം സുകുമാരൻ നായരുടെ കീശയിൽ അല്ല : എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് മറുപടി നല്‍കി എ കെ ബാലന്‍. സംഘപരിവാറിന്റെ വര്‍ഗ്ഗീയവത്കരണം ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ലെന്നും നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയില്‍ അല്ലെന്നും എ കെ ബാലന്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസിലാക്കാതെ തെറ്റിദ്ധാരണ പരത്തി വര്‍ഗ്ഗീയവല്‍ക്കരണത്തിന് ശ്രമിക്കുകയാണ് ബിജെപിയും സംഘപരിവാറും. അത് ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ല. ഒന്നുകില്‍ പറഞ്ഞതെന്തെന്ന് മനസിലാക്കാതെയാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അല്ലെങ്കില്‍ സംഘപരിവാറിന്റെ ചട്ടുകമായി മാറുന്നതിന്റെ ലക്ഷണമാണ് – അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യം സ്പീക്കര്‍ എടുത്തുപറയുക എന്നതിനപ്പുറം ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ ഹനിക്കുന്ന വിധത്തിലുള്ള ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസം, വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ അധഃപതിച്ച മനസ്സിന്റെ തുടര്‍ച്ചയായി മാത്രമേ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ നിലപാടിനെ കാണാന്‍ കഴിയൂ. തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനം സമുദായ അംഗങ്ങള്‍ തന്നെ തള്ളിക്കളഞ്ഞതാണ് കേരളം കണ്ടത്. നിര്‍ഭാഗ്യകരമാണ് സുകുമാരന്‍ നായരുടെ നിലപാട്. ഇത് എന്‍എസ്എസില്‍ വിശ്വസിച്ച സമുദായാംഗങ്ങളുടെ വികാരമായി സമൂഹം കാണുകയേയില്ല. ഇതില്‍ മാപ്പ് പറയേണ്ടത് സ്പീക്കറല്ല, സുകുമാരന്‍ നായരാണെന്നും എ.കെ. ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...