ആര്‍എസ്‌എസ്സുകാരനാണെന്ന് പറയാനാണോ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയതെന്ന് ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്‍എസ്‌എസ്സുകാരനാണെന്ന് പറയാനാണോ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. സത്യപ്രതിജ്ഞയുടെയും പ്രോട്ടോകോളിന്റെയും ലംഘനമാണ്. ഇക്കാര്യം രാഷ്ട്രപതിയുടെയും കോടതിയുടെയും ശ്രദ്ധയില്‍ പെടുത്തണമെന്നും എ കെ ബാലന്‍ പറഞ്ഞു.

തെളിവെന്ന പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാണിച്ചത് വാര്‍ത്തകളില്‍ വന്ന ദൃശ്യങ്ങള്‍ തന്നെയാണ്. കണ്ണൂരില്‍ നടന്ന സിപിഐഎമ്മിന്റെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ വധിക്കാന്‍ ശ്രമമുണ്ടായി എന്നായിരുന്നു ഗവര്‍ണറുടെ വാദം. എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അന്ന് വേദിയില്‍ നടന്നത് വെറും പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണര്‍ തന്നെ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. വേദിയില്‍ പ്രതിഷേധം നടക്കുമ്പോഴും ഗവര്‍ണര്‍ സംസാരിക്കുകയാണ്. ഗവര്‍ണര്‍ അവകാശപ്പെട്ട തെളിവ് ദൃശ്യങ്ങളിലില്ല.

വാര്‍ത്താസമ്മേളനത്തില്‍ കാണിച്ച ദൃശ്യങ്ങള്‍ ഗവര്‍ണര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. കെ കെ രാഗേഷ് തടയാന്‍ ശ്രമിച്ചത് പ്രതിഷേധക്കാരെയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗവര്‍ണര്‍ പുറത്തുവിട്ട കത്തുകളുടെ കാര്യത്തിലും ഗവര്‍ണര്‍ക്ക് നിരാശ തന്നെയാണ്. കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത് സാധാരണ കാര്യങ്ങളാണ്. കത്ത് ഔദ്യോഗികംമാത്രമവുമാണ്.

2019 ഡിസംബര്‍ 29ന് തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് ക‍ഴിഞ്ഞ ദിവസങ്ങളിലാണ് ഗവര്‍ണര്‍ മാധ്യങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ ആ വിഷയത്തില്‍ താന്‍ അന്വേഷണം ആവശ്യപ്പെടില്ലെന്നും മാധ്യങ്ങള്‍ ഈ വിഷയം അന്വേഷിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 2019ല്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവം ഇപ്പോ‍ഴാണ് ഗവര്‍ണര്‍ പുറത്ത് പറയുന്നത്.

ഗവര്‍ണ്ണറുടെ വാദം തെറ്റാണെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപിക പ്ലക്കാര്‍ഡുകള്‍ ഉണ്ടാക്കിയത് സദസ്സില്‍ വെച്ച്‌ തത്സമയമാണ്. പുസ്തകത്തിലെ പേപ്പര്‍ കീറിയെടുത്താണ് പ്രതിഷേധ മുദ്രാവാക്യം എഴുതിയത്. പ്ലക്കാര്‍ഡുകള്‍ ഉണ്ടാക്കിയത് ഗവര്‍ണ്ണറുടെ പ്രകോപന പ്രസംഗത്തിന് ശേഷമാണ്. കെ കെ രാഗേഷ് വേദിയില്‍ നിന്നിറങ്ങിയത് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനാണ്. ചരിത്ര കോണ്‍ഗ്രസ്സ് നടക്കുമ്പോള്‍ കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രെവറ്റ് സെക്രട്ടറി അല്ല. കെ കെ രാഗേഷ് ആ സമയത്ത് രാജ്യസഭ എം പിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...