ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെ – റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകും : എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെ – റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്‍. അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി വിട്ടു കിട്ടും. കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പമാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. കെ – റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുന്‍ മന്ത്രിയുടെ ഈ വിമര്‍ശനം. കല്ലിടുന്നതിനിടെ പ്രതിഷേധക്കാരും കെ – റെയില്‍ ഉദ്യോഗസ്ഥരും പോലീസും തമ്മിലുണ്ടായ വാക്ക് തര്‍ക്കം ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇത് വിവാദമാവുകയും ചെയ്തതിന് പിന്നാലെയാണ് മുന്‍ മന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല. മുന്നണിയിലും പാര്‍ട്ടി കീഴ്ഘടകങ്ങളിലും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എതിരാണ്. പദ്ധതി പ്രഖ്യാപിച്ചതില്‍ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...