സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് എ.കെ. ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്നും എ.കെ. ബാലൻ ചോദിച്ചു. മാസപടി കേസിൽ തുടക്കക്കാരൻ മാത്യു കുഴൽനാടനായിരുന്നു. വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് അപ്പീൻ സുപ്രീം കോടതിയും തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി പറഞ്ഞിരുന്നു. മാത്യുവിന് ശേഷം പിന്നീട് രംഗത്ത് വരുന്നത് ഷോൺ ജോർജാണ്. എസ്എഫ്ഐഒയ്ക്ക് ശേഷം ഇഡി വന്നു. ഇത് എവിടത്തേക്കാണ് പോകുന്നതെന്ന് എ.കെ. ബാലൻ ചോദിച്ചു. കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപിഐഎമ്മിനൊന്നുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെ എന്നും ബാലൻ പറഞ്ഞു.

2002, 2013 വർഷങ്ങളിൽ കരിമണൽ ഖനനം ചെയ്യാൻ ഉമ്മൻ ചാണ്ടിയാണ് സിഎംആർഎല്ലിന് അനുമതി നൽകിയത്. പിന്നീട് വന്ന വിഎസാണ് അത് റദ്ദ് ചെയ്തതെന്നും എ.കെ. ബാലൻ പറഞ്ഞു. പിണറായിയുടെ കാലത്ത് കരിമണൽ ഖനനം നടത്തിയിട്ടില്ല. ഇഡി അന്വേഷണം, ഞങ്ങൾക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയും. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും എ.കെ. ബാലൻ പറഞ്ഞു. അന്വേഷണവുമായി സിപിഐഎം സഹകരിക്കും. കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും ബാലൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...