ഇപിക്ക് ഇല്ലാത്ത വിഷമം എന്തിനാണ് നിങ്ങൾക്ക്? ഞാൻ പങ്കെടുക്കാത്തതിൽ വിഷമമില്ലേ – എ.കെ.ബാലൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിപിഎം സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. സെമിനാറുമായി ബന്ധപ്പെട്ട് ഇതുവരെ ഇ.പി.ജയരാജന്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന് ബാലന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഇല്ലാത്ത പ്രതിഷേധം നിങ്ങള്‍ക്ക് എന്തിനാണ്? കേന്ദ്രകമ്മിറ്റി അംഗവും ജന്‍മനാ കോഴിക്കോട്ടുകാരനുമായ താന്‍ ഈ സെമിനാറില്‍ പങ്കെടുക്കാത്തതില്‍ നിങ്ങള്‍ക്ക് വിഷമം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

‘ഈ സെമിനാറിന്റെ മഹിമയെ, തെളിമയെ ഇല്ലാതാക്കുന്നതിനു വേണ്ടി നിങ്ങള്‍ കണ്ടുപിടിച്ച ഒരു ദുഷ്ട മനസിന്റെ ഭാഗമായിട്ടാണ് ഈ വിവാദം നിങ്ങള്‍ കുത്തിപ്പൊക്കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന ഒരു പരിപാടിക്ക് ഞങ്ങള്‍ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കാറില്ല. പാര്‍ട്ടിക്ക് മൊത്തം അതില്‍ പങ്കെടുക്കാം. ആ വേദിയില്‍ ആരാണ് സംസാരിക്കേണ്ടത് എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അവര്‍ സംസാരിക്കും. അതാണ് സാധാരണ സംഭവിക്കാറുള്ളത്. ഇ.പി.ജയരാജന് ഇന്ന് മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം ഒരു വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കാനുണ്ട്. അതിന് അദ്ദേഹം ഇവിടെ വന്നിരിക്കുന്നു. അത് അദ്ദേഹം നിര്‍വഹിക്കും. അതിനെ നിങ്ങള്‍ നന്നായി പ്രോത്സാഹിപ്പിക്കുക എന്നല്ലാതെ, അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് എന്തിനാണ് ഈ കുശുമ്പും കൊണ്ട് നടക്കുന്നത്? എനിക്ക് മനസിലാകുന്നില്ല. അതൊന്ന് അവസാനിപ്പിക്കൂ. ഈ ദുഷിച്ച മനസ്സൊന്ന് അവസാനിപ്പിക്കൂ.’ – എ.കെ.ബാലന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം മകനെ കൊന്ന് കൊത്തിനുറുക്കി നദിയിലൊഴുക്കി ; മൂന്ന് വർഷത്തിന് ശേഷം അച്ഛൻ അറസ്റ്റിൽ

0
കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം...

വിൽപ്പനയ്ക്കായി മിഠായി കടലാസുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 185 ഗ്രാം എംഡിഎംഎ ; കണ്ണൂർ തലശ്ശേരിയിൽ...

0
തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ...

കണ്ണൂരിൽ യാത്രക്കാരിയെ പറ്റിച്ച വ്യാജ പോർട്ടറെ പിടികൂടി റയിൽവേ പോലീസ്

0
കണ്ണൂർ: റെയിൽവേ പോർട്ടറുടെ വ്യാജ വേഷമണിഞ്ഞ് ട്രെയിൻ യാത്രക്കാരിയുടെ ട്രോളി...

ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ചുണ്ടായ അപകടത്തിൽ 20കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിലിടിച്ചുണ്ടായ അപകടത്തിൽ 20കാരനായ യുവാവ്...