Wednesday, June 26, 2024 10:30 am

എ​ന്‍.​സി.​പി​യി​ലെ എ​തി​ര്‍​പ്പു​ക​ള്‍ മ​റി​ക​ട​ന്ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ല​ത്തൂ​രി​ല്‍ സ്​​ഥാ​നാ​ര്‍​ത്ഥി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​: എ​ന്‍.​സി.​പി​യി​ലെ എ​തി​ര്‍​പ്പു​ക​ള്‍ മ​റി​ക​ട​ന്ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ല​ത്തൂ​രി​ല്‍ സ്​​ഥാ​നാ​ര്‍​ത്ഥി​ത്വ​മു​റ​പ്പി​ച്ചു. എ​ന്‍.​സി.​പി ജി​ല്ല എ​ക്​​സി​ക്യു​ട്ടി​വ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ചൂ​ടേ​റി​യ ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ്​ എ.​കെ. ശ​ശീ​ന്ദ്ര​നെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും എ​ല​ത്തൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത്. ഇ​ന്‍​ഡോ​ര്‍ സ്​​റ്റേ​ഡി​യം ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം ഇ​ട​ക്ക്​ ബ​ഹ​ള​ത്തി​ലും ക​ലാ​ശി​ച്ചു.

നേ​താ​ക്ക​ള്‍ പ​ര​സ്​​പ​രം വാ​ക്​​പോ​രും ന​ട​ത്തി. എ​ന്നാ​ല്‍, സം​ഘ​ട​ന​ക്കെ​തി​രെ സം​സാ​രി​ച്ച ചി​ല​രെ വേ​ദി​യി​ലി​രു​ത്തി​യ​തി​നെ എ​തി​ര്‍​ത്ത​താ​ണ്​ ബ​ഹ​ള​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ നേ​താ​ക്ക​ളു​ടെ ഭാ​ഷ്യം. സ്​​ഥാ​നാ​ര്‍​ത്ഥി​ത്വം ച​ര്‍​ച്ച​യാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ യോ​ഗ​ത്തി​ന്​​ശേ​ഷം സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​​ ടി.​പി. പീ​താം​ബ​ര​നും അ​വ​കാ​ശ​പ്പെ​ട്ട​ത്.

പാ​ര്‍​ട്ടി​യി​ലെ മ​റ്റു ചി​ല വി​ഷ​യ​ങ്ങ​ള്‍ ഉ​ച്ച​ത്തി​ല്‍ സം​സാ​രി​ച്ച​താ​ണെ​ന്നും ജ​നാ​ധി​പ​ത്യ പാ​ര്‍​ട്ടി​യാ​യ എ​ന്‍.​സി.​പി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ലു​ശ്ശേ​രി​യ​ട​ക്കം എ​ന്‍.​സി.​പി​ക്ക്​ സ്വാ​ധീ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നേ​താ​ക്ക​ള്‍ ശ​ശീ​​ന്ദ്ര​നെ​തി​രെ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ചേ​രു​ന്ന സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി​യി​ല്‍ എ​ന്‍.​സി.​പി മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ലെ സ്​​ഥാ​നാ​ര്‍​ത്ഥിക​ളെ ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ക്കും.

ഈ​മാ​സം പ​ത്തി​ന​കം കേ​ര​ള​ത്തി​ലെ സ്​​ഥാ​നാ​ര്‍​ത്ഥിക​ളെ ഡ​ല്‍​ഹി​യി​ല്‍ കേ​ന്ദ്ര പാ​ര്‍​ല​മെന്‍റ​റി ബോ​ര്‍​ഡ്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​​ ടി.​പി. പീ​താം​ബ​ര​ന്‍ യോ​ഗ​ശേ​ഷം പ​റ​ഞ്ഞു. മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​താ​യി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​​ പ​റ​ഞ്ഞു. ചി​ല പോ​രാ​യ്​​മ​ക​ള്‍ ക​ണ്ടു​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ട്ടാം ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ തു​ട​ക്കം മു​ത​ല്‍ എ​തി​ര്‍​പ്പു​യ​ര്‍​ന്നി​രു​ന്നു. സി.​പി.​എം കോ​ട്ട​യാ​യ എ​ല​ത്തൂ​രി​ല്‍ പാ​ര്‍​ട്ടി അ​ണി​ക​ളും ശ​ശീ​ന്ദ്രന്റെ സ്​​ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തെ ഇ​ഷ്​​ട​പ്പെ​ട്ടി​രു​ന്നി​ല്ല. സീ​റ്റ്​ സി.​പി.​എം ത​ന്നെ ഏ​റ്റെ​ടു​ക്കാ​നും നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, മാ​ണി സി ​കാ​പ്പ​ന്‍ യു.​ഡി.​എ​ഫി​ലേ​ക്ക്​ ചേ​ക്കേ​റി​യ​തോ​ടെ ഒ​രു വ​ട്ടം കൂ​ടി ശ​ശീ​ന്ദ്ര​ന്‍ തു​ട​ര​​​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ്​ സി.​പി.​എം സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സുഹൃ​ത്തും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ശ​ശീ​ന്ദ്ര​ന്‍ തു​ട​രു​ന്ന​തി​ന്​ അ​നു​കൂ​ല​മാ​യി​രു​ന്നു. പ​ക​രം സ്​​ഥാ​നാ​ര്‍ത്ഥി​യെ തീ​രു​മാ​നി​ക്കുമ്പോ​ള്‍ സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ള്‍ തെ​റ്റു​മെ​ന്ന​തും ശ​ശീ​ന്ദ്ര​ന്​ തു​ണ​യാ​യി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അപകടകരമായി റോഡരികിൽനിന്ന മരം ആർ.ഡി.ഒ.യുടെ സഹായത്തോടെ മുറിച്ചുനീക്കി

0
പന്തളം : അപകടകരമായി റോഡരികിൽനിന്ന മരം പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ...

എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയിൽ പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 784-ാം ആഞ്ഞിലിത്താനം ശാഖയിൽ പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പും...

മണിമലയാറ്റിലെ ജലനിരപ്പുയർന്നു ; ഭീതിയില്‍ ആളുകള്‍

0
മല്ലപ്പള്ളി : രണ്ട് ദിവമായി ഇടവിട്ട് പെയ്യുന്ന മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു....

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം ; വാഹനങ്ങളുടെ കാലപരിധി 22 വർഷമായി ഉയർത്തി

0
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000...