വാക്സിൻ നിയന്ത്രണത്തിനും കയറ്റി അയക്കുന്നതിനും എതിരേ ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വാക്‌സിൻ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇന്ത്യക്കാർക്ക് വാക്‌സിൻ ലഭിക്കുന്നതിനുമുമ്പ് അത് കയറ്റി അയക്കുന്നതും ചോദ്യം ചെയത് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ വിപിൻ സാംഗി, രേഖാ പള്ളി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ വാദം കേട്ടത്.
വാക്‌സിൻ ലഭിക്കുന്നതിന് നിലവിൽ നിയന്ത്രണം കൊണ്ടുവന്നതിന്റെ യുക്തി എന്താണെന്ന് വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി. കേസ് മാർച്ച് പത്തിന് വീണ്ടും പരിഗണിക്കും. 60 വയസ്സിനു മുകളിലുള്ളവർക്കും നിശ്ചിത രോഗങ്ങളുള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇങ്ങനെ കൃത്യമായ നിയന്ത്രണം എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

വാക്സിൻ ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇപ്പോൾ മുഴുവനായി ഉപയോഗിക്കുന്നില്ലെന്നു വേണം അനുമാനിക്കാൻ. നമ്മുടെ രാജ്യക്കാർക്ക് നൽകാതെ ഒന്നുകിൽ വാക്സിൻ വിദേശ രാജ്യങ്ങൾക്ക് വിൽക്കുകയോ അല്ലെങ്കിൽ സംഭാവന കൊടുക്കുകയോ ആണ് -കോടതി അഭിപ്രായപ്പെട്ടു. ഓരോ ദിവസവും ആഴ്ചയിലും മാസത്തിലും എത്രമാത്രം വാക്സിൻ നിർമിക്കാം എന്നത് വ്യക്തമാക്കിക്കൊണ്ട് സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും കോടതി നിർദേശം നൽകി. ഉത്പാദനം കൂട്ടാനാവുമോ എന്ന് വ്യക്തമാക്കണം. വാക്സിൻ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോവുന്നതിനുള്ള ശേഷി കേന്ദ്രവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...