മുസ്ലിം പ്രീണനം നടത്തുന്നു ; മുഖ്യമന്ത്രിക്കെതിരെ തൃശ്ശൂര്‍ അതിരൂപത , ചാണ്ടി ഉമ്മനെതിരെയും വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നെന്ന് മുഖപത്ര  ലേഖനത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മുസ്ലിം പ്രീണനം എല്‍ഡിഎഫ് സര്‍ക്കാരും തുടരുകയാണെന്ന് മുഖപത്രത്തില്‍ പറയുന്നു. കെ.ടി. ജലീല്‍ വഴിയാണ് മുസ്ലിം പ്രീണനം നടത്തുന്നത്. അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും പദവികളും ക്രൈസ്തവ സമുദായത്തിന് നിഷേധിച്ചുകൊണ്ടാണ് ഇത് നടക്കുന്നത്. ഫണ്ട് വിഹിതത്തിലടക്കം തങ്ങളെ അവഗണിക്കുന്നതിനൊപ്പം മുസ്ലിം വിഭാഗത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും കൊടുക്കുകയും ചെയ്യുന്നു എന്നും പത്രം വിമര്‍ശിക്കുന്നു.

ന്യൂനപക്ഷ ക്ഷേമ ഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല. മുസ്ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല തുടങ്ങി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള തന്ത്രമാണിതെന്നും അതിരൂപത വിമര്‍ശിക്കുന്നു.
മതേതര കേരളം ഒരു തരത്തിലും ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് മാപ്പുകൊടുക്കില്ല. ഹാഗിയ സോഫിയയില്‍ നടന്നത് മുസ്ലിം തീവ്രവാദി ആക്രമണമാണ്. എന്നാല്‍ അതിനെതിരെ വഴിവിട്ട ഒരു പരാമര്‍ശം പോലും തങ്ങള്‍ നടത്തിയിട്ടില്ല. ചരിത്രം ഇങ്ങനെയാണെന്നിരിക്കേ ചരിത്രവിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന് ഗുണംചെയ്യില്ലെന്നും പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യനാകാന്‍ അത് ഇടയാക്കുമെന്നും മുഖപത്രത്തില്‍ എടുത്തുപറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...