എന്നെ കുടുംബജീവിതത്തിലേക്കു നയിച്ചവന്‍ ; എല്ലാം തുറന്നു പറയുന്ന സുഹൃത്ത് ; എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. എന്റെ പൊതുജീവിതത്തില്‍ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ഉമ്മന്‍ചാണ്ടിയുടെ മരണമാണ്. എന്റെ കുടുംബത്തിനുണ്ടായ നഷ്ടവും ഈ വേര്‍പാടാണ്. എന്റെ കുടുംബജീവിതത്തിനു കാരണക്കാരന്‍ ആണ് അദ്ദേഹം, ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ് എന്റെ ഭാര്യയെ കണ്ടെത്തിയത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്‍മാരില്‍ ഒരാളാണ്.

അദ്ദേഹത്തിന്റെ ഊണിലും ഉറക്കത്തിലും പോലും എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതായിരുന്നു ചിന്ത. തന്നെ തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കില്ല. രോഗക്കിടക്കയില്‍ പോലും ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുന്നതാണ് അദ്ദേഹത്തിന്റെ സന്തോഷം. കേരളത്തിന്റെ വികസനത്തിനു ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത നേതാവാണ‌്. കെഎസ്‍യു, യൂത്ത്കോണ്‍ഗ്രസ്, കോണ്‍ഗ്രസ് അങ്ങനെ സംഘടനകളെയെല്ലാം ശക്തിപ്പടുത്താന്‍ ഏറ്റവും സംഭാവന ചെയ്ത നേതാവ്. എല്ലാറ്റിനുമപ്പുറം ഞാനെല്ലാം തുറന്നു പറയുന്ന ഒരേയൊരു സുഹൃത്താണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്കു തുല്യന്‍ ഉമ്മന്‍ചാണ്ടി മാത്രമെന്നും എ കെ ആന്റണി അനുസ്മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...