യാത്രാച്ചെലവ് കൂടും ; ഇന്ധന സർചാർജ് ഏർപ്പെടുത്തി ആകാശ എയർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മധ്യപൂർവേഷ്യൻ സംഘർഷം തുടരുന്നതിനിടെ അന്തർദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തി ആകാശ എയർ. ജെറ്റ് ടർബൈൻ ഇന്ധനത്തിന്റെ വിലയിൽ കുത്തനെയുള്ള വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം. എയർ ഇന്ത്യയും ഇൻഡിഗോയും ഇന്ധന സർചാർജ് നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ആകാശ എയറിന്റെ നീക്കം. ഇതോടെ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ സർചാർജ് പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ വിമാനക്കമ്പനിയായി എയർ ഇന്ത്യ മാറി. മൂന്ന് ഘട്ടങ്ങളിലായാണ് എയർലൈൻ സർചാർജ് പ്രഖ്യാപിച്ചത്.

ആദ്യ ഘട്ടത്തിൽ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്താൻ , ശ്രീലങ്ക എന്നിവയുൾപ്പെടെ എല്ലാ ആഭ്യന്തര വിമാനങ്ങൾക്കും സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (സാർക്ക്) രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക്‌ 399 രൂപ സർചാർജും പ്രഖ്യാപിച്ചു. അന്തർദേശീയ റൂട്ടുകളിൽ 199 രൂപ മുതൽ 1,300 രൂപ വരെയുള്ള ഇന്ധന സർചാർജ് ഏർപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ധന സർചാർജ് മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഓരോ വിമാനത്തിനും സർചാർജ് യാത്രാ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...