മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

‌കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്‌ ഇട്ടതിനാണ് കേസ് എടുത്തത്. ആലുവ സൈബർ പോലീസ് ആണ് എഫ്ഐആർ ഇട്ടത്. പൊതു മധ്യത്തിൽ അപമാനിച്ചു എന്നാണ് എഫ്ഐആർ. നിലവിൽ അർജുൻ ആയങ്കി ഒളിവിലാണ്. ആയങ്കിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പോലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....