ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദിച്ച സംഭവത്തില്‍ ആകാശ് തില്ലങ്കേരി അറസ്റ്റില്‍. കോടതിയുടെ അനുമതിയെ തുടര്‍ന്ന് പോലീസ് വിയ്യൂര്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആകാശ് തില്ലങ്കേരി വ്യക്തമാക്കി. കാപ്പാ തടവുകാരനായി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ആകാശ് തില്ലങ്കേരി കഴിയുന്നത്. വിയ്യൂര്‍ പോലീസാണ് അറസ്റ്റിനായി കോടതിയുടെ അനുമതി തേടിയത്. ഇതു സംബന്ധിച്ച അപേക്ഷ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെ ആകാശ് മര്‍ദ്ദിച്ചത്. ഇതിന് ശേഷം രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. രാഹുലിന്റെ പരാതിയിലാണ് ആകാശിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂര്‍ പോലീസ് കേസെടുത്തത്. സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍ കഴിയാത്ത തരത്തില്‍ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് പ്രസിഡന്റ് അടക്കം കോൺഗ്രസിലേക്ക് ; പത്തനംതിട്ടയിൽ കേരളകോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി

0
പത്തനംതിട്ട : ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. ജില്ലാ...

വീണ്ടും കേരള തീരത്ത് ന്യൂനമർദ്ദ പാത്തി ; വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും

0
തൃശൂർ : ബംഗാൾ ഉൾകടലിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ...

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി

0
കോഴിക്കോട് : കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ...

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ : 4,169 കോടിയുടെ കടബാധ്യത

0
കൊച്ചി : സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സപ്ലൈകോക്ക് 4,169 കോടിയുടെ...