അക്ബറും ബാബറും അക്രമികള്‍ ; എന്‍സിഇആര്‍ടി എട്ടാം ക്ലാസ് പാഠപുസ്തകം വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എന്‍സിആര്‍ടിയുടെ തയ്യാറാക്കിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിവാദത്തില്‍. ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠങ്ങള്‍ നീക്കുകയും മുഗള്‍ രാജാക്കന്‍മാരുടെ പീഡനങ്ങളും ക്രൂരതകളും ഉള്‍പ്പെടുത്തുകയും ചെയ്തതാണ് വിവാദത്തിന് അടിസ്ഥാനം. ‘എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്’ എന്ന ഭാഗത്താണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ പരാമര്‍ശങ്ങളുള്ളത്. 1400 ന്റെ ഒടുവില്‍ വാസ്‌കോ ഡ ഗാമ വന്നതു മുതല്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം വരെയുള്ള കൊളോണിയല്‍ കാലത്തിന്റെ ചരിത്രഭാഗത്താണ് വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ടിപ്പു സുല്‍ത്താന്‍, ഹൈദരലി എന്നിവരെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശങ്ങളില്ല.

എന്നാല്‍ 1568-ല്‍ ചിറ്റോര്‍ഗഡ് നഗരം പിടിച്ചടക്കിയതിനുശേഷം 30,000 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അക്ബര്‍ ചക്രവര്‍ത്തി ഉത്തരവാദിയാണെന്ന് പാഠഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാബറിനെ ക്രൂരനായ ജേതാവ് എന്നാണ് പാഠഭാഗത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ഔറംഗസേബ് സോമനാഥിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതിന് ഉത്തരവാദിയാണെന്നും അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യം ശ്രീരംഗം, ചിദംബരം ക്ഷേത്രങ്ങളില്‍ ആക്രമണം നടത്തിയതായി പാഠഭാഗം ആരോപിക്കുന്നു. നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിച്ചതിനും ഹിന്ദു പാരമ്പര്യങ്ങള്‍ സംരക്ഷിച്ചതിനും ഛത്രപതി ശിവാജിയാണാണെന്ന പരാമര്‍ശവും പാഠ പുസ്തകത്തിലുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരായ മാറാത്താ യുദ്ധം കാര്യമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ മൈസൂര്‍ ഭരണാധികാരികളില്‍ നിന്നും ബ്രിട്ടണ്‍ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു എന്ന പരാമര്‍ശം മാത്രമാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...