പിടികൂടിയ ആള്‍പ്രതിയല്ല! പ്രതിയാക്കാന്‍ കോണ്‍ഗ്രസ്സുകാരെയും കിട്ടിയില്ല ; എ.കെ.ജി സെന്റര്‍ ക്രമണത്തില്‍ പ്രതിയെ കിട്ടാതെ നട്ടം തിരിഞ്ഞ് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിടികൂടിയ ആള്‍പ്രതിയല്ല പ്രതിയാക്കാന്‍ കോണ്‍ഗ്രസ്സുകാരെയും കിട്ടിയില്ല. എ.കെ.ജി സെന്റര്‍ ബോംബാക്രമണത്തില്‍ പ്രതിയെ കിട്ടാതെ നട്ടം തിരിഞ്ഞ് പോലീസ്. എകെജി സെന്ററില്‍ ആക്രമണം നടന്ന് 60 മണിക്കൂറിനോട് അടുക്കുമ്പോഴും പ്രതിയിലേക്ക് വിരല്‍ചൂണ്ടുന്ന കൃത്യമായ സൂചനകളൊന്നും കിട്ടാതെ പോലീസ്.

സിസിടിവി ദൃശ്യങ്ങളില്‍ കുന്നുകുഴി ഭാഗത്തേക്ക് പോയ ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നഗരത്തില്‍ തട്ടുകട നടത്തുന്നയാളാണ്. അക്രമം നടക്കുന്നതിന് മുന്‍പും രണ്ടുവട്ടം ഇതേ സ്‌കൂട്ടര്‍ ഇയാള്‍ എകെജി സെന്റര്‍ വഴി കടന്നുപോയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച്‌ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ യാതൊരു ഫലവും ലഭിക്കാതെ നിലവില്‍ പോലീസ് അന്വേഷണം വഴിമുട്ടുന്ന സ്ഥിതിയാണ്. സ്ഥലത്ത് അന്നേരമുണ്ടായിരുന്നവരുടെ ഫോണ്‍വിളികള്‍ പോലീസ് പരിശോധിക്കുകയാണ്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മുന്‍പ് എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റ് ഇട്ടതിന് അറസ്‌റ്റിലായയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. എന്നാല്‍ പോസ്‌റ്റിട്ടതിന് അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെതിരെ കലാപാഹ്വാനം അടക്കം ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...