കോടിയേരി സ്ഥാനം ഒഴിയാന്‍ സാധ്യത ; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യോഗം എകെജി സെന്ററില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സി പി എം നേതാക്കളുടെ അടിയന്തര യോഗം നടക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവര്‍ കൂടിക്കാഴ്‌ച നടത്തുന്നത്.

എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന വാര്‍ത്തകള്‍ തള്ളിയ പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ബിനീഷിനെതിരായ കേസിന്റെ പേരില്‍ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം എല്‍ ഡി എഫിലെ മറ്റ് കക്ഷി നേതാക്കളും എ കെ ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം.

മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് അല്‍പ്പം മുമ്പാണ് അവസാനിച്ചത്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും സി പി എമ്മിന് കടുത്ത തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പാര്‍ട്ടിയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടവര്‍ക്കിടയില്‍ അന്വേഷണം വേഗത്തിലാക്കുന്നതിന് പിന്നാലെയാണ് അടിയന്തര യോഗം ചേരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...