തിരുവനന്തപുരം: കല്യാണത്തിന് തൊട്ടുമുമ്പ് പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ ആല്‍ഫിയയും നിഖിലും വിവാഹിതരായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കോവളത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ആല്‍ഫിയയെ സ്വന്തം ഇഷ്ടപ്രകാരം അഖിലിനൊപ്പം അയയ്ക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ അഖിലും കായംകുളം സ്വദേശിയായ ആല്‍ഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് കായംകുളം പൊലീസ് ആല്‍ഫിയയെ പോലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോയത്.
തുടര്‍ന്ന് പോലീസ് നടപടിക്കെതിരെ വരന്റെ പിതാവും കോവളം പോലീസില്‍ പരാതി നല്‍കി. ഇതിനു ശേഷം യുവതിയെ കായംകുളത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണു യുവാവിനൊപ്പം പോയതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആല്‍ഫിയ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി അഖിലിനൊപ്പം പോകാന്‍ അനുമതി നല്‍കുകയായിരുന്നു.