ആൽഫിയയും അഖിലും വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽ വച്ച് വിവാഹിതരായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കല്യാണത്തിന് തൊട്ടുമുമ്പ് പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ ആല്‍ഫിയയും നിഖിലും വിവാഹിതരായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കോവളത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ആല്‍ഫിയയെ സ്വന്തം ഇഷ്ടപ്രകാരം അഖിലിനൊപ്പം അയയ്ക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ അഖിലും കായംകുളം സ്വദേശിയായ ആല്‍ഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് കായംകുളം പൊലീസ് ആല്‍ഫിയയെ പോലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോയത്.

തുടര്‍ന്ന് പോലീസ് നടപടിക്കെതിരെ വരന്റെ പിതാവും കോവളം പോലീസില്‍ പരാതി നല്‍കി. ഇതിനു ശേഷം യുവതിയെ കായംകുളത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണു യുവാവിനൊപ്പം പോയതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആല്‍ഫിയ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി അഖിലിനൊപ്പം പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാടാക്കര പള്ളിയിലെ സംഘർഷം ; വിശ്വാസി സമൂഹത്തോട് മാപ്പു പറയണമെന്ന് മുൻ പള്ളി കമ്മിറ്റി...

0
കോഴിക്കോട്: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റി, വിശ്വാസി സമൂഹത്തോട് മാപ്പു...

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ...

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ വയര്‍ലെസ് തകരാര്‍ : വാര്‍ത്ത വ്യാജമെന്ന് ജില്ലാ പോലീസ് മേധാവി

0
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ഉപരാഷ്ട്രപതി എത്തിച്ചേർന്ന...