ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ വയര്‍ലെസ് തകരാര്‍ : വാര്‍ത്ത വ്യാജമെന്ന് ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ഉപരാഷ്ട്രപതി എത്തിച്ചേർന്ന വാഹനവ്യൂഹത്തിലെ വയര്‍ലെസ് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതായി പുറത്ത് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു. ഒരു വാഹനത്തിന്റെയും ആശയ വിനിമയത്തിനുള്ള വയർലെസ് സംവിധാനങ്ങൾക്ക് യാതൊരുവിധ തകരാറും സംഭവിച്ചിരുന്നില്ലെന്നും മറ്റ് സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വി.വി.ഐ.പി മാരുടെ യാത്രാ വേളകളിൽ വാഹനവ്യൂഹത്തിലെ മുഴുവൻ വാഹനങ്ങളും മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. വാഹനവ്യൂഹത്തിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഇടവേളകളിൽ പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിൽ ഏതെങ്കിലും പോലീസ് വാഹനം പരിശോധിക്കുന്നതായി കാണപ്പെട്ടത് തെറ്റിദ്ധരിക്കപ്പെട്ടതാകാനാണ് സാധ്യത. ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത വാസ്തവ വിരുദ്ധമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റാർ അഞ്ചേക്കർ യുവജനവേദിയുടെ ഓണാഘോഷം നടന്നു

0
ചിറ്റാർ : ചിറ്റാർ അഞ്ചേക്കർ യുവജനവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. സാംസ്കാരിക...

റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് – ബസ് സ്റ്റാന്‍ഡ്‌ റോഡ്‌ തകര്‍ന്നു : യാത്ര...

0
റാന്നി : ഇട്ടിയപ്പാറ ബൈപാസിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ തകർച്ച...

കോന്നി ചിറ്റൂര്‍ മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

0
കോന്നി : കോന്നി ചിറ്റൂര്‍മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. കാറിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ക്ക്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...