പത്തനംതിട്ട : ടിപ്പര്‍ലോറിയുടെ ഉയര്‍ത്തിവെച്ച പ്ലാറ്റ്ഫോം താഴെവീണ് യുവാവിന് ദാരുണാന്ത്യം. ളാക്കൂര്‍ കുളനടക്കുഴി വലിയവിള പടിഞ്ഞാറ്റെതില്‍ അഖില്‍ ജിത്ത് (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് അപകടം.
കേരള ആർടിസ്റ്റിക് ഫെർട്ടർനിറ്റി (കാഫ്) പത്തനംതിട്ട ജില്ലാ സെക്രട്ടറിയും പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയിലെ തബലിസ്റ്റുമായ അജിത്ത് സാരംഗിന്റെ മകനാണ് അഖില്‍. കുളനടക്കുഴിയിലുള്ള വീടിനുസമീപം വെച്ചാണ് അപകടം നടന്നത്. മഴപെയ്തപ്പോള്‍ ഉയര്‍ത്തി വെച്ചിരുന്ന ടിപ്പര്‍ലോറിയുടെ പ്ലാറ്റ്ഫോമിനു താഴെ നനയാതെ നിന്നതാണ്. പ്ലാറ്റ്ഫോം താഴേക്ക് വീണാണ് അപകടം. പ്ലാറ്റ്ഫോം താഴ്ത്തുന്ന ലിവറില്‍ അഖില്‍ അറിയാതെ പിടിച്ചിരിക്കാമെന്നു കരുതുന്നു. അഖില്‍ തല്‍ക്ഷണം മരിച്ചിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് -സുധ, സഹോദരന്‍ – അരുണ്‍.